Thursday, March 1, 2012

വിചാര മൂല

നിനക്കു വീഴ്ച വന്നാലും
നിന്‍ നന്മ കൈവെടിയല്ലേ,നീ
മലര്‍ കാറ്റേറ്റ് വീണാലും
മണമില്ലാതാകുമോ?
അന്യനുയര്‍ച്ച കാണുമ്പോള്‍
ആഹ്ലാദിക്കേണ്ടതാണു നീ
കാര്‍മുകില്‍ വാനിലേറുമ്പോള്‍
മയിലാടുന്നു കൌതുകാല്‍ ;

നമ്മുടെ ജീവിതത്തില്‍ നാം അഭിമുഖീകരിക്കേണ്ടി വരുന്ന നിരവധി പ്രയാസങ്ങള്‍ ഉണ്ടാവാം.അതെല്ലാം നാം ക്ഷമയോടെ തരണം ചെയ്യണം .ആ സമയത്തെല്ലാം നാം അനുവര്‍ത്തിച്ച് വരുന്ന നന്മകള്‍ മുറുകെ പിടിക്കുകയും വേണം .സൗരഭ്യമുള്ള പൂവ് കാറ്റേറ്റ്‌ കൊഴിഞ്ഞു വീണാലും അതിനു മണമില്ലാതാകുന്നിലല്ലോ ? അതു പോലെ മറ്റുള്ളവര്‍ ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ അതില്‍ നാം ആഹ്ലാദിക്കുകയാണ് വേണ്ടത്.ആകാശത്തില്‍ കാര്‍മേഘം കാണുന്ന മയില്‍ നിര്‍ത്തം ചെയ്യുന്നത് കണ്ടിട്ടില്ലേ?മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ നാം സ സന്തോഷിക്കണം .അതിനുള്ള വിശാല മനസ്സ്‌ ഉള്ളവര്‍ക്കേ അതിനു സാധിക്കൂ.ഈ സുപ്രഭാതം മുതല്‍ നമുക്കതിനു കഴിയട്ടെ ..... [കാക്കപ്പൊന്നിന്‍റെയും കൊട്ടോട്ടിയുടെയും നാട്ടിലേക്ക് ഈ കരിയിലക്കിളിയും പിച്ച വെക്കുകയാണ് കൂട്ടരേ..]